Notice on Safety against Drowning

പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

ശക്തമായ മഴ നിമിത്തം നാട്ടിലുള്ള കുളങ്ങൾ, പുഴകൾ, തോടുകൾ എന്നിവ അപകടകരമായ വിധം നിറഞ്ഞൊഴുകുകയാണ് എന്ന് ഏവർക്കും അറിവുള്ളതാണല്ലോ? ഇതുമൂലമുണ്ടാകുന്ന അപകടമരണങ്ങളിൽ ഏറിയപങ്കും വിദ്യാർഥികളാണ് ഉൾപ്പെടുന്നത്. മേൽ സാഹചര്യത്തിൽ വിദ്യാർഥികളിൽ ഇതേപ്പറ്റി അവബോധം ഉണ്ടാക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നു.

നാളെ നടക്കുന്ന അസംബ്ലിയിൽ ഇതേ സംബന്ധിച്ച് പ്രധാന അധ്യാപകർ വിദ്യാർത്ഥികൾക്ക് മതിയായ നിർദ്ദേശങ്ങൾ നല്കേണ്ടതാണ്.
വെള്ളം നിറഞ്ഞു നിൽക്കുന്ന
തോട് , പുഴ, കുളങ്ങൾ എന്നിവയിൽ ഇറങ്ങാതിരിക്കുക. തീരെ നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ അല്ലെങ്കിൽ മുതിർന്നവരുടെ സമ്മതത്തോടും സാന്നിധ്യത്തിലും മാത്രമേ ഇറങ്ങാവൂ.
ഇതേക്കുറിച്ച് മാതാപിതാക്കൾക്കും അവബോധം നൽകുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണ് എന്ന് വിദ്യാഭ്യസ ഉപ ഡയറക്ടർ അറിയിക്കുന്നു.

Advertisements