RMSA Urgent Notice to all HMs

സ്പെഷ്യൽ അധ്യാപക നിയമനത്തിന് ഈ ഓഫീസിൽ നിന്നും തയ്യാറാക്കിയ സ്കൂൾ ലിസ്റ്റിൽ ഉൾപ്പെട്ട ചില സ്‌കൂളുകളിൽ ലിസ്റ്റിൽ കാണിച്ചത്രയും എണ്ണം ഭിന്നശേഷിക്കാരായ കുട്ടികളില്ലെന്ന പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.  ഹെഡ്മാസ്റ്റർമാർ അപ്‌ലോഡ് ചെയ്ത വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ലിസ്റ്റ് തയ്യാറാക്കിയത്.  അപ്‌ലോഡ് ചെയ്ത വിവരങ്ങളുടെ ഹാർഡ് കോപ്പി ഹെഡ്മാസ്റ്റർ സർട്ടിഫൈ ചെയ്ത് ജില്ലാ ഓഫീസിൽ  ലഭ്യമാക്കാനും നിർദ്ദേശിച്ചിരുന്നു.  ആയതിനാൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളുടെ കൃത്യത സംബന്ധിച്ച പൂർണ ഉത്തരവാദിത്തം ഹെഡ്മാസ്റ്റർമാർക്കു മാത്രമാണ്.
നിലവിൽ തയ്യാറാക്കിയ സ്‌കൂളുകളുടെ ലിസ്റ്റിൽ പറഞ്ഞിരിക്കുന്നത്രയും കുട്ടികളില്ല എന്ന കാര്യം ആരെങ്കിലും പരാതിപ്പെട്ടാൽ അക്കാര്യം ഗൗരവപൂർവം പരിഗണിച്ച് ഡിഡിഇ ഓഫീസിൽ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ സഹിതം വന്ന് തെളിവ്  നൽകണമെന്ന് അതാത് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്ക് കർശന നിർദ്ദേശം നൽകണം.  തെളിവെടുപ്പിന്റെ അടിസ്‌ഥാനത്തിൽ കുട്ടികളുടെ എണ്ണം ലിസ്റ്റിൽ പറഞ്ഞതിനേക്കാൾ കുറവാണെങ്കിൽ അക്കാര്യം ഓഗസ്റ്റ് 4-ആം തീയതി 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ അറിയിക്കണം.
കുട്ടികളുടെ എണ്ണം സംബന്ധിച്ച വിശദാമ്ശങ്ങൾ  അപ്‌ലോഡ് ചെയ്യണമെന്ന് നിർദ്ദേശിച്ച ദിവസത്തിനകം ചെയ്യാതിരുന്ന സ്‌കൂളുകളിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് കാണിച്ച് നൽകുന്ന അപേക്ഷകൾ തത്കാലം പരിഗണിക്കുകയോ സംസ്‌ഥാന ഓഫീസിലേക്ക് അയക്കുകയോ ചെയ്യേണ്ടതില്ല.

 

Office of the State Project Office, RMSA
7th Floor, Trans Towers
Vazhuthacaud, Thiruvananthapuram-14
Phone & Fax: 04712331388,
Advertisements