​സ്ഥലംമാറ്റം : മുന്‍ഗണനയില്‍ നിന്ന് സംഘടനാ ജില്ലാ ഭാരവാഹികളെ ഒഴിവാക്കി

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനും നിയമനത്തിനും പ്രത്യേക മുന്‍ഗണന അര്‍ഹിക്കുന്ന പരിരക്ഷിക്കപ്പെട്ട/പ്രഥമഗണനീയ വിഭാഗങ്ങളില്‍ നിന്ന് അംഗീകൃത സര്‍വീസ് സംഘടനകളുടെ ജില്ല പ്രസിഡന്റ്/സെക്രട്ടറി എന്നിവരെ ഒഴിവാക്കി ഉത്തരവായി.

ജില്ലാ ഭാരവാഹികളെ ഉള്‍പ്പെടുത്തിയതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്.

പി.എന്‍.എക്‌സ്.1796/17

Advertisements